കാസർകോട് നിന്ന് വന്ന മഹീന്ദ്ര ബൊലേറൊ പിടികൂടി, ഇവർക്ക് സഹായം നൽകിയവരും കുടുങ്ങും
മഞ്ചേശ്വരം: കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് 107 കിലോഗ്രാം കഞ്ചാവ് പിടികൂടി. മഹീന്ദ്ര ബൊലെറോ പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന കഞ്ചാവാണ് സൈബർ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തത്.
പ്രതികളായ മഞ്ചേശ്വരം കോയിപ്പാടി സ്വദേശി ഷഹീർ റഹീം, എന്മകജെ അമൈക്കള സ്വദേശി ഷരീഫ് എന്നിവരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽ രാജനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലുൾപ്പെട്ടവരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തിൽ ഇവർക്ക് സഹായം നൽകിയവരേയും പ്രതി ചേർക്കും.
പാർട്ടിയിൽ ഗ്രേഡ് AEI മാരായ ജെയിംസ് എബ്രഹാം കുറിയോ, മുരളി കെ.വി, എന്നിവരും പ്രിവന്റിവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ, ഷിജിത്ത് വി വി . മഞ്ജുനാഥൻ വി, മോഹനകുമാർ എൽ., സതീശൻ കെ., സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ്മോള്‍ ജോൺ ഡ്രൈവർമാരായ വിജയൻ പി.എസ്. ക്രിസ്റ്റീൻ പി.എ. എന്നിവർ ഉണ്ടായിരുന്നു.