മെഡിക്കൽ റെപ്പായ മിഥുൻ ഇങ്ങനൊരു പരിപാടി കാണിക്കുമെന്ന് തൃശ്ശൂർകാർ വിചാരിച്ചുകാണില്ല, പിടിയിൽ

Tuesday 27 February 2024 2:02 PM IST

തൃശ്ശൂർ: തൃശ്ശൂരിൽ മരുന്ന് വില്പനയുടെ മറവിൽ ലഹരി മരുന്ന് വില്പന. മെഡിക്കൽ റെപ്രസന്റേറ്റീവ് യുവാവിനെ എക്‌സൈസ് പിടികൂടി. മധ്യമേഖലാ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്തുനിന്നും പെരിങ്ങണ്ടൂർ സ്വദേശി മിഥുനെ (24 വയസ്സ് ) MDMA യും കഞ്ചാവുമായി പിടികൂടി. രണ്ടു കിലോഗ്രാം കഞ്ചാവും രണ്ടു ഗ്രാം MDMA യുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലിയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നും MDMA ബാംഗ്ലൂരിൽ നിന്നുമാണ് കൊണ്ടുവന്നിരുന്നതെന്നും പ്രതി മൊഴി നൽകി.

തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സുദർശനകുമാർ, കോലാഴി എക്‌സൈസ് ഇൻസ്‌പെക്ടർ ബാലഗോപാൽ, പ്രിവെന്റീവ് ഓഫീസർമാരായ കെ എം സജീവ്, പി ൽ.സണ്ണി, കെ സുരേന്ദ്രൻ, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർക്കുമാർ, ടി ആർ സുനിൽ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ പി വി വിശാൽ, ജിതേഷ്, സുരേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ പാർട്ടിയിൽ ഉണ്ടായിരുന്നത്