ഒന്നരവര്‍ഷം പിന്നാലെ നടന്ന് ശല്യം ചെയ്തു, രണ്ട് വര്‍ഷത്തോളം പീഡനം; 24കാരന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍

Tuesday 27 February 2024 10:03 PM IST

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 50വർഷം കഠിനതടവും മൂന്ന് ലക്ഷത്തോളം രൂപ പിഴയും വിധിച്ച് കോടതി. വലക്കാവ് മണ്ണൂർ ഇമ്മട്ടി വീട്ടിൽ എബിനെയാണ് (24) തൃശൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വർഷവും രണ്ടുമാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020 ജനുവരി മുതലാണ് പ്രതി പിന്തുടർന്ന് ശല്യപ്പെടുത്തുന്നത്. 2021 ഏപ്രിൽ മുതൽ അടുത്ത വർഷം സെപ്തംബർ വരെ അതിജീവിതയുടെ വീട്ടിൽ വന്ന് പീഡിപ്പിക്കുകയും ചെയ്തു. പ്രോസികൃൂഷൻ ഭാഗത്തുനിന്നും 32 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഭിഭാഷകനായ ടി ഋഷിചന്ദ് എന്നിവര്‍ ഹാജരായി.