അതേ സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടം

Wednesday 28 February 2024 2:51 AM IST

മൂന്നാർ: മൂന്നാറിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊന്ന ഭാഗത്ത് ഇന്നലെയും കാട്ടാനക്കൂട്ടം. കുട്ടിക്കൊപ്പമാണ് മൂന്നംഗ സംഘം അടങ്ങുന്ന കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. എസ്റ്റേറ്റ് ലയത്തിന് ഒരു കിലോ മീറ്റർ അകലെ മാത്രം നിൽക്കുന്ന കാട്ടാനകൾ കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ എത്തിയിട്ട്. കന്നിമല ടോപ്പ് ഡിവിഷനിൽ ഇന്നലെയും കാട്ടാനക്കൂട്ടത്തെ കണ്ടെത്തി. ഓട്ടോ ഡ്രൈവർ മണി കൊല്ലപ്പെട്ട ഭാഗത്തിനും തൊഴിലാളികൾ താമസിക്കുന്ന ലയത്തിനും ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയാന അടക്കം മൂന്നംഗ സംഘത്തെ കണ്ടെത്തിയത്. ഒരുമാസക്കാലമായി നിലയുറപ്പിച്ച കാട്ടാനകൾ എപ്പോൾ വേണമെങ്കിലും ലയത്തിൽ എത്താവുന്ന അവസ്ഥയാണുള്ളത്. ഇതോടൊപ്പം നിലയുറപ്പിച്ചിരുന്ന മറ്റൊര് ആനയാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. രാവിലെ കോളനി ഭാഗങ്ങളിലും കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയിരുന്നു.