സി.എ.എ വിജ്ഞാപനം തിര. പെരുമാറ്റ ചട്ടത്തിന് മുൻപേ

Wednesday 28 February 2024 12:33 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാനുള്ള വിജ്ഞാപനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പുറപ്പെടുവിക്കുമെന്ന് സൂചന. മാർച്ച് ആദ്യവാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വെബ്‌ പോർട്ടലും നിലവിൽ വരും.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മുസ്ളിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്. പാർലമെന്റ് പാസാക്കി നിയമമായെങ്കിലും വിജ്ഞാപനം ചെയ്യാത്തതിനാൽ നടപ്പാക്കിയിട്ടില്ല. പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ.

സി.എ.എ ഇന്ത്യൻ പൗരന്മാർക്ക് ബാധകമല്ലാത്തതിനാൽ അവരുടെ അവകാശങ്ങൾ കവരില്ലെന്നാണ് കേന്ദ്ര വാദം. വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട 1955 ലെ പൗരത്വ നിയമത്തിന് സി.എ.എ വിരുദ്ധമാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Advertisement
Advertisement