വാങ്ങി ഒരാഴ്ച കഴിഞ്ഞാലും പെടയ്ക്കണ മീനിന്റെ രുചി വേണമെന്ന് നിർബന്ധമാണോ? എങ്കിൽ ചെയ്തുനോക്കൂ ഈ സിമ്പിൾ ട്രിക്ക്
പെടയ്ക്കണ മീൻ വാങ്ങിയാലും ഒരു ദിവസം കഴിയുമ്പോൾ ടേസ്റ്റ് മാറുമെന്നത് വലിയൊരു പ്രശ്നം തന്നെയാണ്. ഉണക്ക മീനിന്റെ ടേസ്റ്റുവരും എന്നാണ് പൊതുവെ പറയുന്നത്. വഴികൾ പലതും പരീക്ഷിച്ചുനോക്കിയെങ്കിലും ഈ പ്രശ്നത്തിൽ നിന്ന് കരകയറാൻ കഴിയുന്നുമില്ല. എന്നാൽ വളരെ സിമ്പിളായിത്തന്നെ ഈ പ്രശ്നത്തെ മറികടക്കാം. ഈ രീതി പരീക്ഷിച്ചുനോക്കിയാൽ വാങ്ങി ഒരാഴ്ച കഴിഞ്ഞാലും പെടയ്ക്കണമീനിന്റെ രുചി തന്നെ കിട്ടുകയും ചെയ്യും.മീൻ കഷണങ്ങളാക്കി മുറിച്ചശേഷം വെള്ളം നിറച്ച പാത്രത്തിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് ഈ വിദ്യ.
വാങ്ങിയ മീൻ കഷണങ്ങളാക്കി മുറിച്ചശേഷം കഴുകി വൃത്തിയാക്കുക. തുടർന്ന് നല്ലതുപോലെ വെള്ളം വാർന്നുപോകാൻ അനുവദിക്കുക. പിന്നീട് ഓരോദിവസത്തെയും ആവശ്യത്തിനനുസരിച്ച് ഒരാേ പാത്രത്തിലാക്കുക. കഷണങ്ങൾ മുങ്ങിക്കിടക്കാൻ പാകത്തിൽ പച്ചവെള്ളം ഒഴിക്കാൻ മറക്കരുത്. തുടർന്ന് പാത്രങ്ങൾ നന്നായി അടച്ചശേഷം ഫ്രീസറിൽ വയ്ക്കുക. കറിവയ്ക്കുന്നതിന് തൊട്ടുമുമ്പുമാത്രം ഫ്രീസറിൽ നിന്ന് എടുത്താൽ മതിയാവും. കട്ടപിടിച്ചിരിക്കുമെന്ന പേടിയും വേണ്ട. പുറത്തെടുത്ത് ഒന്നുകൂടി കഴുകിയശേഷം കറിവയ്ക്കാം. രുചിക്ക് ഒരു വ്യത്യാസവും വരില്ല. അരപ്പ് തയ്യാറാക്കുമ്പോൾ ഇഞ്ചി ചെറിയ കഷണങ്ങളാക്കി ചേർത്താലും ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാം.