ഇത് ഇത്ര എളുപ്പമായിരുന്നോ? വെറും അഞ്ച് മിനിട്ടിൽ എത്ര കിലോ ചെറിയ ഉള്ളി വേണമെങ്കിലും തൊലി കളഞ്ഞെടുക്കാം
ഭക്ഷണത്തിന് രുചി പകരുന്നത് മുതൽ മുടി കൊഴിച്ചിലിന് വരെ നമ്മൾ ഉപയോഗിക്കുന്ന സാധനമാണ് ചെറിയ ഉള്ളി. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും ഇതിന്റെ തൊലി കളയുകയെന്നത് മിക്കയാളുകളെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്നാൽ വെറും അഞ്ച് മിനിട്ടിനുള്ളിൽ എത്ര കിലോ ഉള്ളി വേണമെങ്കിലും തൊലി കളയാം. അതിനൊരു സൂത്രമുണ്ട്. എന്താണെന്നല്ലേ? ചെറിയ ഉള്ളിയുടെ മുകൾഭാഗവും അടിഭാഗവും മുറിച്ചുകളയുക. ശേഷം ഇളം ചൂടുവെള്ളത്തിൽ രണ്ട് മിനിട്ട് ഇട്ടുവച്ചശേഷം കൈ കൊണ്ട് ഒന്ന് തിരുമ്മുമ്പോഴേക്ക് തൊലിയൊക്കെ ഇളകിവരുന്നത് കാണാം.
ചൂട് വെള്ളം ഇല്ലെങ്കിൽ സാദാ വെള്ളത്തിൽ, മുകൾഭാഗവും അടിഭാഗവും കളഞ്ഞ ചെറിയ ഉള്ളി മുക്കിവച്ചാൽ മതി. ശേഷം കൈകൊണ്ട് തിരുമ്മിയാൽ തൊലിയൊക്കെ ഇളകിവരും. ഇനി ഇത് നന്നായി തുടച്ച് വായു ഒട്ടും കടക്കാത്ത കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം.