തെറ്റായ ദിശയിൽ വണ്ടിയോടിച്ചു, ചോദ്യം ചെയ്ത പൊലീസിനെ കൈയേറ്റം ചെയ്തു; നടി സൗമ്യയുടെ ദൃശ്യങ്ങൾ പുറത്ത്

Wednesday 28 February 2024 4:46 PM IST

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചത് ചോദ്യം ചെയ്ത പൊലീസിനെ കൈയേറ്റം ചെയ്ത് നടി സൗമ്യ ജാനു. ഹൈദരാബാദിലെ ബഞ്ജാര ഹിൽസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നടി തെറ്റായ ദിശയിൽ വണ്ടിയോടിക്കുകയായിരുന്നു. ഇതുകണ്ട് കാർ നിർത്താൻ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ നടി കാറിൽ നിന്നിറങ്ങുകയും പൊലീസിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതുകണ്ട് ജനങ്ങൾ ചുറ്റും കൂടി, നടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

താൻ കാറോടിച്ചത് തെറ്റായ ദിശയിലാണെന്ന് നടി സമ്മതിച്ചിരുന്നു. തിരക്കിലാണെന്നും ഒരിടംവരെ പോകേണ്ടതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് സൗമ്യ ട്രാഫിക് പൊലീസിനോട് പറഞ്ഞത്. കൈയേറ്റം ചെയ്‌തെന്ന് കാണിച്ച് പൊലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയിട്ടുണ്ട്.