’വിളക്കി’ന്റെ പ്രതിമാസ കൂട്ടായ്മ

Thursday 29 February 2024 5:53 AM IST

ചിറയിൻകീഴ്: 'വിളക്കി'ന്റെ 198-ാമത് പ്രതിമാസ സാഹിത്യസാംസ്കാരിക കൂട്ടായ്മ ശാർക്കര എസ്.സി.വി ബോയ്സ് ഹൈസ്കൂളിൽ നടന്നു. ‘നാട്ടരങ്ങി’ൽ സുരേലാലും പ്രകാശ് പ്ലാവഴികവും സ്വന്തം രചനകൾ അവതരിപ്പിച്ചു.എ. രാമചന്ദ്രനെ കരവാരം രാമചന്ദ്രൻ അനുസ്മരിച്ചു. ‘എം.ടി ഉയർത്തിയ വിവാദം’ എന്ന വിഷയം ചർച്ച ചെയ്തു. ഡോ.എം.രാജീവ് കുമാർ മുഖ്യപ്രഭാഷണവും വർക്കല ഗോപാലകൃഷ്ണൻ അനുബന്ധ പ്രഭാഷണവും നടത്തി.സജീവ് മോഹൻ മോഡറേറ്ററായ ചർച്ചയിൽ ജി.മോഹനൻ,വസുന്ധരൻ,കെ.രാജേന്ദ്രൻ,രാമചന്ദ്രൻ കരവാരം, കെ.രാജചന്ദ്രൻ, ഉദയകുമാർ,സി.എസ്.ചന്ദ്രബാബു,സനിൽ നീർവിള,വിജയൻ പുരവൂർ എന്നിവർ പങ്കെടുത്തു.