ദിലീപും നീത പിള്ളയും തങ്കമണി വീഡിയോ ഗാനം

Thursday 29 February 2024 6:00 AM IST

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തങ്കമണി എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ വീഡിയോ ഗാനം റീലീസ് ചെയ്തു. ബി .ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന് വി .ദേവാനന്ദ്,മൃദുല വാര്യർ എന്നിവർ ആലപിച്ച കാതിലീറൻ പാട്ടു മൂളും എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ് തത്.നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ,
സ്മിനു സിജോ,​തമിഴ് താരങ്ങളായ ജോൺ വിജയ്,സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം- മനോജ് പിള്ള,സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം
മാർച്ച് 7ന് ഡ്രീംസ് ബിഗ് ഫിലിംസ് തിയേറ്റുകളിൽ എത്തിക്കുന്നു.പി.ആർ. ഒ എ.എസ് ദിനേശ്.

Advertisement
Advertisement