ട്രെയിനിന് തീപിടിച്ചെന്ന വാർത്ത കേട്ട് യാത്രക്കാർ പാളത്തിലേക്ക് ചാടി, മറ്റൊരു ട്രെയിനിടിച്ച് 2 പേർ മരിച്ചു
Wednesday 28 February 2024 9:28 PM IST
റാഞ്ചി: ജാർഖണ്ഡ് കൽജാരിയയ്ക്ക് സമീപം ട്രെയിൻ ഇടിച്ച് 2 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ജംതാര - കർമതാന്ദിലെ കൽജാരിയയ്ക്ക് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഭഗൽപൂരിലേക്ക് പോവുകയായിരുന്ന അംഗ എക്പ്രസിൽ തീപിടിച്ചെെന്ന വാർത്ത കേട്ട് പുറത്തേക്ക് ചാടിയവരെ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം തടസപ്പെടുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭനത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു