കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ
Thursday 29 February 2024 9:52 PM IST
മട്ടാഞ്ചേരി: കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പറവാനമുക്ക് സ്വദേശി അജീബിനെയാണ് (40) പൊലീസ് അറസ്റ്റുചെയ്തത്. ഒരു കടയിലെ സഹായിയാണ്. ഏഴ് കുട്ടികളോട് ഇയാൾ മോശമായി പെരുമാറിയതായാണ് പരാതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.