ഐ എസ് ആർ ഒ വിക്ഷേപണ കേന്ദ്രം ഉദ്ഘാടനം,​ തമിഴ്‌നാ‌ട് സർക്കാരിന്റെ പരസ്യത്തിൽ ചൈനീസ് പതാകയുടെ ചിത്രം,​ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Wednesday 28 February 2024 10:00 PM IST

ചെന്നൈ : തമിഴ്‌നാട് കുലശഖരപ്പട്ടണത്ത് ഐ,​എസ്,​ആർ.ഒയുടെ വിക്ഷേപണ കേന്ദ്രത്തിന്റെ ഉദ്ഘാടന പരസ്യത്തിൽ ചൈനിസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തറക്കലറ്റിടൽ ചടങ്ങിന് മുന്നോടിയായി ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ചായിരുന്നു പരസ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വിവിദമായി.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഉണ്ടാകുന്ന പുരോഗതി കാണാൻ അവർ തയ്യാറാല്ല. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ല എന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.കെ. അണ്ണാമലയും രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ​ 17,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​വി​ധ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ​ രാ​ജ്യ​ത്തി​നു​ ​വേ​ണ്ടി​ ​മൂ​ന്നാം​ ​ത​വ​ണ​യും​ ​സേ​വ​നം​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​പു​തി​യ​ ​ശ​ക്തി​യോ​ടെ​ ​ത​മി​ഴ്‌​നാ​ടി​നു​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ത​മി​ഴ്‌​നാ​ടി​നെ​ ​മാ​റ്റി​മ​റി​ക്കും.​ ​വി​ക​സി​ത​ ​ഭാ​ര​ത​ത്തി​നു​വേ​ണ്ടി​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​ത​മി​ഴ്‌​നാ​ടി​നും​ ​വ​ലി​യ​ ​പ​ങ്കു​ണ്ട്.​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ്.​ ​മു​ൻ​ ​സ​ർ​ക്കാ​രു​ക​ൾ​ ​അ​വ​ ​അ​വ​ഗ​ണി​ച്ചു.​ ​റെ​യി​ൽ​ ​പാ​ത​ക​ളു​ടെ​ ​വൈ​ദ്യു​തീ​ക​ര​ണ​വും​ ​ഇ​ര​ട്ടി​പ്പി​ക്ക​ലും​ ​തെ​ക്ക​ൻ​ ​ത​മി​ഴ്നാ​ടും​ ​കേ​ര​ള​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​വി​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ൽ​ ​കേ​ന്ദ്രം​ ​വ​ൻ​തോ​തി​ൽ​ ​നി​ക്ഷേ​പം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​പ​ഴ​യ​ ​റോ​ഡു​ക​ൾ​ ​ന​വീ​ക​രി​ക്കു​ക​യും​ ​പു​തി​യ​ ​റോ​ഡു​ക​ൾ​ ​സ്ഥാ​പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ത​മി​ഴ്‌​നാ​ട് ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​എ​ൻ.​ര​വി,​ ​കേ​ന്ദ്ര​ ​തു​റ​മു​ഖ,​ ​ഷി​പ്പിം​ഗ് ​മ​ന്ത്രി​ ​സ​ർ​ബാ​ന​ന്ദ​ ​സോ​നോ​വാ​ൾ,​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​ഡോ.​ ​എ​ൽ.​ ​മു​രു​ക​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.