യു.ഡി.എഫ് ഉഭയകക്ഷി ചർച്ച പൂർത്തിയായി: കോൺഗ്രസിന് 16 സീറ്റ്; ലീഗിന് മൂന്നാം സീറ്റില്ല

Thursday 29 February 2024 1:33 AM IST

തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച പൂർത്തിയായെന്നും കോൺഗ്രസ് 16 സീറ്റിൽ മത്സപരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിംലീഗും കൊല്ലത്ത് ആർ.എസ്.പിയും കോട്ടയത്ത് കേരള കോൺഗ്രസും മത്സരിക്കും. ലീഗിന് മൂന്നാം സീറ്റിനുള്ള അർഹതയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലുള്ള പ്രയാസം അവരെ ബോധ്യപ്പെടുത്തി. അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകും. അതിനു ശേഷം വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. യു.ഡി.എഫ് ഭരണത്തിൽ എത്തുമ്പോൾ ലീഗിന് രണ്ട് സീറ്റെന്ന കീഴ്‌വഴക്കം ഉറപ്പാക്കും. 20 സീറ്റുകളും നേടാനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകും.

ഇത്തവണത്തേത് ഒഴികെയുള്ള എല്ലാ തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്. ഏഴ് തിരഞ്ഞെടുപ്പുകളിൽ 32 സീറ്റുകൾ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.

 ടി.പി കേസിലെ സി.പി.എം പങ്ക് വ്യക്തമായി

ടി.പി. ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും സി.പി.എമ്മിന് പങ്കുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. ജയിലിൽ കിടക്കുന്ന കൊലയാളികളുടെ കുടുംബത്തെ സി.പി.എം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്.ഐയുടെ കർണപടം എസ്.എഫ്.ഐ നേതാക്കൾ അടിച്ചുപൊട്ടിച്ചു. പൂക്കോട് വെറ്റനറി സർവകലാശാലയിലെ രണ്ടാം വർഷം വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു. സംഭവം ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. അദ്ധ്യാപക സംഘടനാ നേതാക്കളുടെ പിൻബലമുള്ള പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ടി.​പി​ ​കേ​സ്:​ ​നീ​തി​ ​കി​ട്ടും​ ​വ​രെ പോ​രാ​ടു​മെ​ന്ന് ​സു​ധാ​ക​രൻ

​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ത്തി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ ​നീ​തി​ ​കി​ട്ടും​ ​വ​രെ​ ​കോ​ൺ​ഗ്ര​സ് ​പോ​രാ​ടു​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​പ​ങ്കു​ള്ള​വ​ർ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ടെ​ങ്കി​ലും​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​വ​ർ​ ​നി​യ​മ​ത്തി​ന് ​പു​റ​ത്താ​ണ്.​ ​സി.​പി.​എം​ ​കൊ​ല​യാ​ളി​പ്പാ​ർ​ട്ടി​യാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​സി.​പി.​എ​മ്മി​ന്റെ​ ​അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്ന്.​ ​നേ​താ​ക്ക​ളെ​ ​ശി​ക്ഷി​ച്ച​തോ​ടെ​ ​സി.​പി.​എ​മ്മി​ന് ​കൊ​ല​പാ​ത​ക​വു​മാ​യു​ള്ള​ ​ബ​ന്ധ​വും​ ​കൊ​ല​യാ​ളി​ക​ൾ​ക്ക് ​പാ​ർ​ട്ടി​ ​ന​ൽ​കു​ന്ന​ ​സം​ര​ക്ഷ​ണ​വും​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​വും​ ​വ്യ​ക്ത​മാ​യി.​ ​അ​ക്ര​മ​ ​രാ​ഷ്ട്രീ​യ​ത്തെ​ ​അ​തി​ജീ​വി​ച്ച് ​ജ​നാ​ധി​പ​ത്യ​ ​ശ​ബ്ദ​ത്തി​നാ​യി​ ​പോ​രാ​ടി​യ​ ​ശേ​ഷ​മാ​ണ് ​താ​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലി​രി​ക്കു​ന്ന​ത്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​വെ​ളി​ച്ചം​ ​ക​ട​ക്കാ​ത്ത​ ​പാ​ർ​ട്ടി​ ​ഗ്രാ​മ​മാ​യി​ ​കേ​ര​ള​ത്തെ​ ​മാ​റ്റാ​നാ​ണ് ​പി​ണ​റാ​യി​യു​ടെ​ ​ശ്ര​മം.​ ​ഉ​ന്മൂ​ല​ന​ ​സി​ദ്ധാ​ന്ത​ത്തി​ൽ​ ​ഉ​രി​ത്തി​രി​ഞ്ഞ​താ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രാ​ഷ്ട്രീ​യം.​ ​മോ​ദി​-​പി​ണ​റാ​യി​ ​സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ​ ​ജ​ന​രോ​ഷം​ ​കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.