ശ്വാസംമുട്ട് അനുഭവപ്പെട്ട നീന്തൽ താരം മരിച്ചു
Thursday 29 February 2024 6:11 AM IST
വെഞ്ഞാറമൂട്: പരിശീനലത്തിനിടെ ശ്വാസംമുട്ട് അനുഭവപ്പെട്ട നീന്തൽ താരമായ വിദ്യാർഥിനി ആശുപത്രിയിൽ മരിച്ചു. പോത്തൻകോട് എൽവിഎച്ച്എസ് പത്താംക്ലാസ് വിദ്യാർഥിനി കോലിയക്കോട് ഉല്ലാസ് നഗർ താരകത്തിൽ ബിനുവിന്റെയും താരയുടെയും മകൾ ദ്രുപിത(14) ആണ് മരിച്ചത്. സ്കൂൾതലം അടക്കം നിരവധി നീന്തൽ മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. പിരപ്പൻകോട് നീന്തൽ കുളത്തിൽ പരിശീലനം കഴിഞ്ഞ് കയറിയപ്പോൾ ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുട തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. . സഹോദരങ്ങൾ: ധ്രുഹിത, സനു.