മുൻ ജില്ലാജഡ്ജി
എ.കൃഷ്ണകുമാരി അന്തരിച്ചു
തിരുവനന്തപുരം: ചെന്തിട്ട ദേവീക്ഷേത്രറോഡ് കൃഷ്ണരാജ നിലയത്തിൽ റിട്ട. ജില്ലാ ജഡ്ജി എ.കൃഷ്ണകുമാരി (90) അന്തരിച്ചു. മോട്ടോർ വാഹന ട്രൈബ്യൂണൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻമന്ത്രിയും എസ്.എൻ.ഡി.പിയോഗം മുൻ പ്രസിഡന്റുമായ എ.അച്യുതന്റെയും ജി.നാരായണിക്കുട്ടിയുടേയും മകളാണ്. റിട്ട. സിവിൽ സർജൻ പരേതനായ ഡോ. കെ.രാജനാണ് ഭർത്താവ്. സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച സ്വവസതിയിൽ നടക്കും. സഹോദരങ്ങൾ: പരേതരായ എ.ലളിത, എ.ലീലാദേവി, എ.എസ്.ദേവി, എ.അയ്യപ്പൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജിയോളജി വകുപ്പ്).
August 21, 2026
സി. വിഷ്ണുഭക്തന്റെ മാതാവ്
നിര്യാതയായി
ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി. മരുമകൾ: ബീന വിഷ്ണുഭക്തൻ. സംസ്‌കാരം: ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.
June 26, 2026
ഡി.സുനിൽരാജ്
വിഴിഞ്ഞം: വെങ്ങാനൂർ ഇലവുവിള രോഹിത് ഭവനിൽ ഡി.സുനിൽരാജ് (56, കെ.എം.എം ലിമിറ്റഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ:ജെ.സി.രജിത.മക്കൾ:രോഹിത്.എസ്.രാജ്,രഞ്ജിത.എസ്.രാജ്.പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8ന്.
June 23, 2026
തങ്കപ്പൻനായർ
തിരുവനന്തപുരം: ആറ്റുകാൽ ചിത്രപുരം ലൈനിൽ (എം.പി.ആർ.എ-15ഇ) എൻ. തങ്കപ്പൻനായർ (87) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ: ഗിരിജകുമാരി,ഗീതകുമാരി,ഷീല കുമാരി. മരുമക്കൾ:വിജയകുമാരൻ നായർ.എസ്, പരേതരായ വിജയകുമാരൻ നായർ, സുരേഷ്‌കുമാർ.
സഞ്ചയനം: 28ന് രാവിലെ 8ന്.
June 23, 2026
മാർഗ്രറ്റ് യേശുരാജൻ
പൂവാർ:കരുംകുളം പുതിയതുറ ആരോൺ കോട്ടേജിൽ പരേതനായ യേശുരാജന്റെ (റിട്ട.വില്ലേജ് അസിസന്റ്) ഭാര്യ മാർഗ്രറ്റ് യേശുരാജൻ (84) നിര്യാതയായി. സംസ്‌കാരം: ഇന്ന് രാവിലെ 10ന് പുതിയതുറ സെന്റ് നിക്കോളസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ:മേരിജനറ്റ്,ജനറ്റ്,ബ്രിജിറ്റ്,ഗിൽബർട്ട്,തോമസ്.
മരുമക്കൾ: ഫ്രാൻസിസ്,റോബിൻസൺ,ഇഗ്‌നീഷ്യസ്,ലെറ്റീഷ്യ ഫ്രർണാണ്ടസ്,സോണിയ. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിൽ.
June 23, 2026
മീനാക്ഷിഅമ്മ
നെടുമങ്ങാട്: കണ്ണാറംകോട് മാടമ്പള്ളിക്കോണത്ത് വീട്ടിൽ മീനാക്ഷിഅമ്മ (86) നിര്യാതയായി.ഭർത്താവ് : പരേതനായ പുഷ്കരൻ. മക്കൾ: പരേതയായ വിജയകുമാരി,ജലജ,പ്രേമകുമാർ,അനിൽകുമാർ.മരുമക്കൾ: സുധാകരൻ,സിന്ധു,പരേതരായ അപ്പുക്കുട്ടൻ, തങ്കമണി.സഞ്ചയനം 23ന് രാവിലെ 8.30ന്.
June 23, 2026
രഞ്ജിത്ത്
തിരുവനന്തപുരം: അമ്പലത്തറ തോട്ടം റെഡിഡന്റ്‌സ് അസോസിയേഷൻ എ.ടി.ആർ.എ സി-34(1)ൽ ശശിധരൻ നായരുടെയും പുഷ്കലയുടെയും മകൻ രഞ്ജിത്ത് (48) നിര്യാതനായി. ഭാര്യ സരിത. മക്കൾ അഭിജിത്,അഭിരാമി.
സഞ്ചയനം ഞായർ രാവിലെ 8.30ന്.
June 23, 2026
രാധാകൃഷ്ണൻ
കുറ്റിച്ചൽ: ശ്രീലക്ഷ്മിയിൽ എസ്. രാധാകൃഷ്ണൻ ( 73,റിട്ട.യേഡ് കെ എസ് ആർ ടി സി ) നിര്യാതനായി.
ഭാര്യ: രമണി.മകൾ: ശ്രീലക്ഷ്മി. മരണാനന്തര ചടങ്ങ്, ജൂലായ് 2ന് രാവിലെ 10.30ന്.
June 23, 2026
സാൾട്ടൻ
കഴക്കൂട്ടം: സെന്റ് ആൻഡ്രൂസ് സകിഡോയിൽ റിട്ട. എയർഫോഴ്സ് ഓഫീസർ പി.ജെ. സാൾട്ടൻ (80) നിര്യാതനായി. ഭാര്യ: ഡോറ സാൾട്ടൻ (റിട്ട. അദ്ധ്യാപിക ജ്യോതി നിലയം എച്ച്.എസ്.എസ്). മകൻ: കിരൺ സാൾട്ടൻ.മരുമകൾ:ഷൈന കിരൺ. പ്രാർഥന തിങ്കളാഴ്ച സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.
June 23, 2026
സുകുമാരൻ നായർ
തിരുവനന്തപുരം: മൈലാടി വിളപ്പിൽശാല പുളിയറക്കോണം, കൃപാസദനത്തിൽ എം.സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ ശശികല ദേവി. മക്കൾ: സുകൽ.എസ്.എസ്,സായി കീർത്ത് എസ്.എസ്. മരുമക്കൾ: അശ്വതി, മേഘ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
June 23, 2026
സുകുമാരൻ നായർ
വർക്കല: പനയറ പി.എസ് ലാൻഡിൽ പി.സുകുമാരൻ നായർ (83)നിര്യാതനായി. ഭാര്യ: ഉഷാ മണി.എസ്. മക്കൾ: സുനിൽ കുമാർ.എസ്, സിന്ധു.എസ്. മരുമക്കൾ: സിജി ശിവൻ,വേണു എസ്.നായർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
June 23, 2026