ഗാസയിൽ 5 ലക്ഷം മനുഷ്യർ ക്ഷാമത്തിന്റെ വക്കിൽ: യു.എൻ

Thursday 29 February 2024 7:14 AM IST

ടെൽ അവീവ്: വടക്കൻ ഗാസ അതിരൂക്ഷമായ ക്ഷാമത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി യു.എൻ. ജനുവരി 23 മുതൽ സന്നദ്ധ സംഘടനകൾക്ക് ഇവിടേക്ക് സഹായങ്ങളെത്തിക്കാനാകുന്നില്ല. വടക്കൻ ഗാസയിലെ 5,​76,000 പേർ ക്ഷാമത്തിൽ നിന്ന് ഒരുപടി മാത്രം അകലെയാണെന്നാണ് യു.എന്നിന്റെ ലോക ഭക്ഷ്യപദ്ധതിയുടെ കണക്കുകൂട്ടൽ. രണ്ട് വയസിൽ താഴെയുള്ള കുട്ടികളിൽ ആറിൽ ഒരാൾക്ക് ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്നു. അതേ സമയം, ഗാസയിലെ ഭൂഗർഭ ജലത്തിന്റെ 97 ശതമാനവും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ല. കാർഷിക ഉത്പാദനം തകർന്നു തുടങ്ങിയെന്നും യു.എൻ അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement