വെറും 1155 രൂപയുണ്ടെങ്കിൽ വണ്ടർലായിൽ പോയി തിരിച്ചെത്താം; കിടിലൻ സർപ്രൈസുമായി കെ എസ് ആർ ടി സി
ആലപ്പുഴ: ലോക വനിതാദിനമായ മാർച്ച് എട്ട് മുതൽ വനിതകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകൾ സജ്ജമാക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. വനിതകളുടെ സംഘങ്ങൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തി പദ്ധതി പ്രയോജനപ്പെടുത്താം.
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. ഗവി, മാമലക്കണ്ടം, ജംഗിൾ സഫാരി, ചതുരംഗപ്പാറ, മൂന്നാർ (ഏകദിനം), മൂന്നാർ, മറയൂർ, കാന്തല്ലൂർ (ദ്വിദിനം), പൊൻമുടി, അടവി, തെന്മല - റോസ് മല, വാഗമൺ, പരുന്തുംപാറ, ആലപ്പുഴയിലെ കാണാക്കാഴ്ച്ചകൾ തുടങ്ങിയ പാക്കേജുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ, കൂടുതൽ വനിതകൾ പുത്തൻ സ്ഥലങ്ങളുടെ ആശയങ്ങളുമായി സമീപിച്ചാൽ അവിടേക്കും ട്രിപ്പുകൾ സജ്ജീകരിക്കും.
വനിതാദിനത്തിൽ സ്പെഷ്യൽ ട്രിപ്പ്
സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്നും വനിതാദിനത്തിൽ സ്ത്രീകൾക്കായി വണ്ടർലാ സ്പെഷ്യൽ ട്രിപ്പുകളുണ്ടാവും. നിരക്കിളവോടെയാണ് ട്രിപ്പ് ഒരുക്കുന്നത്. പത്ത് വയസ് വരെയുള്ള ആൺകുട്ടികളെയും പാക്കേജിൽ ഉൾപ്പെടുത്തും.
വണ്ടർലാ പാക്കേജ്
(യാത്രാ നിരക്കും, എൻട്രി നിരക്കും ഉൾപ്പടെ)
ആലപ്പുഴ : 1285 രൂപ ചെങ്ങന്നൂർ : 1345 ചേർത്തല : 1155 എടത്വ : 1335 ഹരിപ്പാട് : 1345 മാവേലിക്കര :1375 കായംകുളം : 1375
ബുക്കിങ്ങിന് : കെ.എസ്.ആ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (9846475874)
ലേഡീസ് ട്രിപ്പിനുള്ള ബുക്കിംഗ് തുടങ്ങി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ മറ്റ് ട്രിപ്പുകൾ പോലെ തന്നെ ലേഡീസ് ട്രിപ്പും വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നു
- ഷെഫീഖ് ഇബ്രാഹിം, ജില്ലാ കോ ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ