ഗർഭച്ഛിദ്ര അവകാശം: നിർണായക നീക്കവുമായി ഫ്രഞ്ച് സെനറ്റ്
Friday 01 March 2024 7:33 AM IST
പാരീസ്: ഗർഭച്ഛിദ്രം നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് അംഗീകാരം നൽകി ഫ്രഞ്ച് സെനറ്റ്. 267 വോട്ടോടെയാണ് പാർലമെന്റിന്റെ ഉപരിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയത്. 50 പേർ എതിർത്ത് വോട്ട് ചെയ്തു. തിങ്കളാഴ്ച നടക്കുന്ന സംയുക്ത പാർലമെന്റ് സെഷനിലെ അന്തിമ വോട്ടിൽ കൂടി പാസായാൽ ഭേദഗതി പ്രാബല്യത്തിൽ വരും. 1974 മുതൽ ഗർഭച്ഛിദ്രം ഫ്രാൻസിൽ നിയമവിധേയമാണ്.