ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

Friday 01 March 2024 3:16 PM IST

ബംഗളൂരു: കർണാടകയിലെ ബംഗളൂരു ബ്രൂക്ക്‌ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം. മൂന്ന് ജീവനക്കാ‌രടക്കം നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കഫേയിലുണ്ടായിരുന്ന ബാഗിലെ വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോ‌ർട്ട്.

ബംഗളൂരുവിലെ പ്രശസ്തമായ ഒരു കഫേയാണിത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടന കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്.