മാരി സെൽവരാജ് ചിത്രത്തിൽ അനുപമയും ദർശനയും
Saturday 02 March 2024 6:17 AM IST
ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ നായിക. ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം. സ്പോർട്സ് ബയോപിക് ഡ്രാമയായി ഒതുങ്ങുന്ന ചിത്രത്തിനു വേണ്ടി കുറേ നാളുകളായി കടുത്ത പരിശീലനത്തിലായിരുന്നു ധ്രുവ്. മാർച്ച് 15ന് തൂത്തുക്കുടിയിൽ ചിത്രീകരണംആരംഭിക്കും. 80 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം. അതേ സമയം ഇതാദ്യമായാണ് മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയാകുന്നത്.സൈറൺ ആണ് അനുപമ പരമേശ്വരന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജയം രവി നായകനായ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.