വിനീത് ആലപിച്ച മധു പകരൂ, പ്രണവിന്റെ വർഷങ്ങൾക്കുശേഷം ഗാനം

Saturday 02 March 2024 6:19 AM IST

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷത്തിലെ മധുപകരൂ എന്ന ആദ്യ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് അമൃത് രാംനാഥ് ആണ് സംഗീതം. വിനീത് ശ്രീനിവാസൻ, അമൃത് രാംനാഥ്, ദേവുഖാൻ മങ്കണിയാർ എന്നിവർ ചേർന്നാണ് ആലാപനം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നായകൻമാരായി എത്തുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളെ, ഭഗത് മാനുവൽ, ഷാൻ റഹ്മാൻ, കലേഷ് രംഗനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമ്മാണം. ഛായാഗ്രഹണം വിശ്വജിത്ത്. പി.ആർ. ഒ ആതിര ദിൽജിത്ത്.