ധ്യാന്റെ നായികയായി മാളവിക മേനോൻ

Saturday 02 March 2024 6:00 AM IST

ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ.മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കി അവതരിപ്പിക്കുന്ന ചിത്രത്തിൽ നന്ദൻ നാരായണൻഎന്ന ചെറുപ്പക്കാരന്റെ വേഷമാണ് ധ്യാൻ അവതരിപ്പിക്കുന്നത്. ബി.ടെക്ക് കഴിഞ്ഞിട്ടും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കാതെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കുന്ന നന്ദൻ നാരായണന്റെ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മേനോനും പുതുമുഖം ദിൽനയുമാണ് നായികമാർ.ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ , വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ, ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ, അംബിക മോഹൻ, സംവിധായകൻ മനു സുധാകർ എന്നിവരാണ് പ്രധാന താരങ്ങൾ.തിരക്കഥ സനു അശോക്. ഛായാഗ്രഹണം - പവി.കെ. പവൻ. പ്രശസ്ത സംഗീത സംവിധായകരായ ബേണി - ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസനും ബേണി -ടാൻസൻ എന്ന പേരിൽ സംഗീത സംവിധായകരായി എത്തുന്നു. എഡിറ്റിംഗ്- ജിതിൻ. പ്രൊഡക്ഷൻ കൺട്രോളർ - എസ്താൻ . കെ.എസ് തപ്പാൻ.കോഴിക്കോട് ചിത്രീകരണം ആരംഭിച്ച ചിത്രം ഒാപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. പി.ആർ. ഒ വാഴൂർ ജോസ്.