കോൽക്കളിയിലെ 'മഹാരാജാ' സ്

Saturday 02 March 2024 12:39 AM IST

ചുവടും താളവും പിഴയ്ക്കാതെ കോൽക്കളിയിൽ മഹാരാജാസ് ചുവട് വച്ചപ്പോൾ സദസ്സ് ഒന്നാകെ ആർപ്പു വിളികളോടെ വരവേറ്റു. കാണികളെ ഒന്നടങ്കം കോരിത്തരിപ്പിച്ച പ്രകടനത്തിന് ഒന്നാം സ്ഥാനവും. ആലുവ എടത്തല അൽ അമീൻ കോളേജും മഹാരാജാസിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. മിന്നും പ്രകടനം എങ്ങനെ കാഴ്ചവയ്ക്കാനായി എന്ന ചോദ്യത്തിന് പരിശീലകൻ കോയ ഗുരുക്കളുടെ മറുപടി കഠിന പ്രയത്നം എന്ന ഒറ്റ വാക്ക്. കഴിഞ്ഞ 40 വർഷമായി കോൽക്കളി പരിശീലകനായ കോഴിക്കോട് സ്വദേശി കോയ ഗുരുക്കൾ മഹാരാജാസിനെ തുടർച്ചയായ എട്ട് വർഷമായി നയിക്കുകയാണ്. കഴിഞ്ഞ വർഷവും ഒന്നാംസ്ഥാനമായിരുന്നു.

ആശാനുമുണ്ടൊരു ആവേശക്കഥ

എട്ടാം വയസ്സിൽ ലോറി കയറിയിറങ്ങി അടർന്നു പോയ ഇടത് കാൽപ്പാദം തുന്നി പിടിപ്പിച്ചാണ് കോഴിക്കോട്ടുകാരൻ സെയ്ദൽവി എന്ന കോയ ഗുരുക്കൾ കോൽക്കളിയിൽ വിസ്മയം തീർത്തത്. കുട്ടിക്കാലത്ത് കല്യാണ വീട്ടിലെ കോൽക്കളി കണ്ട് ഭ്രമിച്ചാണ് രംഗത്തെത്തിയത്. പത്തനംതിട്ട ഐരവൻ കോന്നി സ്കൂളിനെയാണ് ആദ്യമായി പരിശീലിപ്പിച്ചത്.

Advertisement
Advertisement