സൗജന്യ സ്വയംപ്രതിരോധ പരിശീലനം

Saturday 02 March 2024 12:00 AM IST

തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിക്കുന്നു. വനിതാ പൊലീസാണ് പരിശീലകർ. കേരളത്തിലെ 20 പൊലീസ് ജില്ലകളിലും ജ്വാല 2.0 എന്ന പേരിലാണ് പരിശീലനം. രണ്ട് ദിവസവും രാവിലെ ഒൻപത് മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെയാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് tinyurl.com/jwala2 ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം. തൃശൂരിലെ പരിശീലനം സംബന്ധിച്ച് ബന്ധപ്പെടേണ്ട നമ്പർ : 9495319919, 9497933779. വിവിധ ജില്ലകളിലെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരങ്ങൾക്ക് 0471 2318188.

Advertisement
Advertisement