ജന്മനാടിന്റെ സ്വീകരണമേറ്റുവാങ്ങി ആനിരാജ ചുരം കയറി 

Friday 01 March 2024 9:52 PM IST

മണത്തണ( കണ്ണൂർ): വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ പ്രചാരണത്തിനു തുടക്കമായി.ഇരിട്ടി കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് ഇന്നലെ രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ് വി. കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. തുടർന്ന് മണത്തണ ടൗണിൽ വച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേന്ദ്രത്തിലെ ജനവിരുദ്ധവും വർഗീയ നിലപാട് തുടരുന്നതുമായ ഭരണത്തിനെതിരെയും കേരളത്തിലെ വികസന വിരുദ്ധരായ പ്രതിപക്ഷത്തിനെതിരെയും ജനവിധി ഉണ്ടാകുമെന്ന് ആനി രാജ പറഞ്ഞു.സി പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി,സംസ്ഥാന എക്സി. അംഗം സി പി. മുരളി, ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, ജില്ലാ അസി. സെക്രട്ടറി കെ.ടി ജോസ്,ജില്ലാ എക്സി. അംഗങ്ങളായ അഡ്വ. വി. ഷാജി, എൻ. ഉഷ, മണ്ഡലം സെക്രട്ടറിമാരായ സി. കെ ചന്ദ്രൻ, പായം ബാബുരാജ്, കേരള മഹിളാസംഘം നേതാക്കളായ കെ.എം.സപ്ന, കെ.മഹിജ,യുവാകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ഡോ.ജി.ശിവരാമകൃഷ്ണൻ, ശങ്കർ സ്റ്റാലിൻ തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മണത്തണയിൽ നിന്ന് സ്ഥാനാർത്ഥിയെ ആനയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വയനാട് അതിർത്തിയായ ബോയിസ്ടൗണിലേക്ക് യാത്ര തിരിച്ചു.