പ്രചാരണം: രാഷ്‌ട്രീയ കക്ഷികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദ്ദേശങ്ങൾ

Saturday 02 March 2024 12:00 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രചാരണത്തിൽ മര്യാദയും സംയമനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാഷ്‌ട്രീയ കക്ഷികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗരേഖ പുറത്തിറക്കി.


വോട്ടർമാരെ ജാതി അടിസ്ഥാനത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ല. നിലവിലുള്ള ഭിന്നതകൾ വഷളാക്കുന്നതോ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതോ വ്യത്യസ്ത ജാതികൾ/സമുദായങ്ങൾ/മത/ഭാഷാ വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനവും നടത്താനും പാടില്ല.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തെറ്റായ പ്രസ്താവനകളും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളും നടത്തരുത്. മറ്റ് പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങളും വിമർശനങ്ങളും ഒഴിവാക്കണം.


മറ്റ് പാർട്ടികളുടെയും നേതാക്കളുടെയും സ്വകാര്യ ജീവിതത്തെ പ്രചാരണത്തിൽ വലിച്ചിഴയ്ക്കരുത്. എതിരാളികളെ അപമാനിക്കുന്നതിനായി താഴ്ന്ന തലത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ല. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. വിശ്വാസികളെ പരിഹസിക്കുന്ന പരാമർശങ്ങളും പാടില്ല.
സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതും സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളും ഒഴിവാക്കണം. വാർത്തകളുടെ രൂപത്തിൽ പരസ്യം നൽകരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമൂഹ മാദ്ധ്യമ പോസ്റ്റുകൾ പോസ്റ്റുചെയ്യാനോ പങ്കിടാനോ പാടില്ല.

മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​മോ​ടി​പി​ടി​പ്പി​ക്ക​ൽ​ 48.91​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ക്ലി​ഫ് ​ഹൗ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ​ ​ന​വീ​ക​രി​ക്കാ​ൻ​ 48.91​ ​ല​ക്ഷം​ ​രൂ​പ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​അ​നു​വ​ദി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​മ​ര​പ്പ​ട്ടി​ശ​ല്യ​ത്തെ​ ​പ​റ്റി​ ​പ​റ​യു​ന്ന​തി​ന് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ്,​ ​ഫെ​ബ്രു​വ​രി​ 26​നാ​ണ് ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.
ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യേ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ ​സ​മ​യ​ത്താ​ണ് ​മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​മോ​ടി​പി​ടി​പ്പി​ക്കാ​ൻ​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ 2021​നും​ 23​നും​ ​ഇ​ട​യി​ൽ​ 1​ 74​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് ​മാ​ത്രം​ ​ടെ​ണ്ട​ർ​ ​വി​ളി​ച്ച​ത്.

മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സാ​ഹി​ത്യ​ ​അ​വാ​ർ​ഡ് :
നോ​വ​ലു​ക​ൾ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സാ​ഹി​ത്യ​ ​അ​വാ​ർ​ഡി​ന് 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​ആ​ദ്യ​ ​പ​തി​പ്പാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​നോ​വ​ലു​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 25,000​ ​രൂ​പ​യും​ ​ശി​ല്പ​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​ ​പു​ര​സ്കാ​രം​ ​മ​ല​യാ​റ്റൂ​രി​ന്റെ​ 97​-ാ​മ​ത് ​ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ​ ​മേ​യ് 30​ന് ​ന​ൽ​കും.​ ​പു​സ്ത​ക​ത്തി​ന്റെ​ ​മൂ​ന്ന് ​പ്ര​തി​ക​ൾ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സെ​ക്ര​ട്ട​റി,​ ​മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​ഇ​-69,​ ​ശാ​സ്ത്രി​ന​ഗ​ർ,​ ​ക​ര​മ​ന,​ ​തി​രു​വ​ന​ന്ത​പു​രം​-2​ ​വി​ലാ​സ​ത്തി​ൽ​ ​ഏ​പ്രി​ൽ​ 10​ന് ​മു​ൻ​പ് ​അ​യ​യ്ക്ക​ണ​മെ​ന്ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​പി.​ആ​ർ.​ശ്രീ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഫോ​ൺ​:​ 9447221429.

Advertisement
Advertisement