ചൈനീസ് ഭാഷയിൽ ആശംസ സ്റ്റാലിനെ ട്രോളി ബി.ജെ.പി

Saturday 02 March 2024 12:27 AM IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനത്തിൽ ചൈനീസ് ഭാഷയിൽ ആശംസയറിയിച്ച് ബി.ജെ.പിയുടെ പരിഹാസം. സ്റ്റാലിന്റെ

71-ാം ജന്മദിനമായിരുന്ന ഇന്നലെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ ആശംസ എഴുതിയത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ ആശംസകൾ നേരുന്നുവെന്ന് ബി.ജെ.പി ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു. ഡി.എം.കെ പരസ്യത്തിൽ ചൈനീസ് റോക്കറ്റുകളുടെ ചിത്രം

ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു. തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐ.എസ്.ആർ,ഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണ് വിവാദത്തിലായത്. മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇതിനതിരെ മോദി രംഗത്തെത്തുകയും ചെയ്‌തു. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡി.എം.കെ സർക്കാരിന്റെ പണിയെന്നു പരിഹസിച്ച് മോദിയും ബി.ജെ.പിയും രംഗത്തെത്തി.

Advertisement
Advertisement