രാമേശ്വരം കഫേയിലെ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്

Saturday 02 March 2024 9:54 AM IST

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാൾ നടന്നുപോകുന്നതാണ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ തൊപ്പിയും മാസ്കും കണ്ണാടിയും ഇയാൾ വച്ചിട്ടുണ്ട്. പ്രതി തന്റെ കെെയിലെ ബാഗ് കഫേയിൽ വച്ച ശേഷം സ്ഫോടനത്തിന് മുൻപ് അവിടെ നിന്ന് പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

തൊപ്പി വച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇയാൾ കടയിലേക്ക് കയറിയത്. ഭക്ഷണം വാങ്ങിയെങ്കിലും കഴിക്കാതെ അത് മേശപ്പുറത്ത് വച്ച ശേഷം കെെ കഴുകുന്ന ഭാഗത്തേക്ക് പോയി. ശേഷം അവിടെ ബാഗ് ഉപേക്ഷിച്ച് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇയാൾ പോയി കുറച്ച് കഴിഞ്ഞാണ് കഫേയിൽ സ്ഫോടനം നടന്നത്.

പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു

Advertisement
Advertisement