അതിഥി വേഷത്തിൽ രജനിയും കമലും

Sunday 03 March 2024 6:00 AM IST

സംഗീത കുലപതി ഇളയരാജയുടെ ബയോപിക്കിൽ രജനികാന്തും കമൽഹാസനും അതിഥി വേഷത്തിൽ എത്തുന്നു. അരുൺ മാതേശ്വരൻ ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ധനുഷ് ആണ് ഇളയരാജയായി എത്തുക. ധനുഷ് നായകനായ ക്യാപ്ടൻ മില്ലർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ മാതേശ്വരൻ. ബോളിവുഡ് സംവിധായകൻ ആർ ബാൽക്കി ആണ് നിർമ്മാണം. ധനുഷിന് ഇളയരാജയോട് സാമ്യമുണ്ടെന്നും ലോകം അറിയുന്ന സംഗീത സംവിധായകന്റെ അഞ്ചുപതിറ്റാണ്ട് നീണ്ട യാത്ര ചിത്രീകരിക്കുന്ന എന്നത് തന്റെ സ്വപ്നമാണെന്നും മുൻപ് ബാൽക്കി പറഞ്ഞിരുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.