ജയസൂര്യയുടെ ഗ്യാരേജിൽ റേഞ്ച് റോവർ

Sunday 03 March 2024 6:01 AM IST

മലയാളത്തിന്റെ പ്രിയ താരം ജയസൂര്യയുടെ യാത്രകൾക്ക് ഇനി പുതിയ റേഞ്ച് റോവർ കൂട്ടിന്. റേഞ്ച് റോവർ സ്പോർട് ആണ് ജയസൂര്യ സ്വന്തമാക്കിയത്. ഭാര്യ സരിത, മക്കളായ ആദി, വേദ എന്നിവരോടൊപ്പം എത്തിയാണ് വാഹനം സ്വന്തമാക്കിയത്. 2.38 കോടി രൂപയാണ് വാഹനത്തിന്റെ ഓൺ റോഡ് പ്രൈസ്. അതേസമയം കത്തനാർ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് ജയസൂര്യ. മഹാമാന്ത്രികൻ കടമറ്റത്ത് കാത്തനാരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഫിലിപ്‌സ് ആൻഡ് ദ മങ്കിപ്പെൻ, ജോ ആൻഡ് ബോയ്, ഹോം എന്നീ ചിത്രങ്ങൾക്കുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. പ്രഭുദേവ, വിനീത്, കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ഹരീഷ് ഉത്തമൻ തുടങ്ങി നീണ്ട നിര അണിനിരക്കുന്നുണ്ട്. ആർ. രാമാനന്ദ് ആണ് രചന. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.