ജയന്ത് സിൻഹ രാഷ്ട്രീയം വിടുന്നു

Sunday 03 March 2024 12:29 AM IST

ന്യൂഡൽഹി: ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. രാഷ്‌ട്രീയം വിട്ട് ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദയോട് അഭ്യർത്ഥിച്ചു. സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ പാർട്ടിയുമായി സഹകരിക്കും. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ബി.ജെ.പി നേതൃത്വത്തോടും നന്ദി പറഞ്ഞു. 2014 മുതൽ ജാർഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജയന്ത് സിൻഹ ഒന്നാം മോദി സർക്കാരിൽ ധനകാര്യ, സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരുന്നു. മുൻ ബി.ജെ.പി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുടെ മകനാണ്.

Advertisement
Advertisement