2000 രൂപ നോട്ട് ഇനിയും മാറിയില്ലേ...

Sunday 03 March 2024 12:34 AM IST

പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.62 ശതമാനവും തിരിച്ചെത്തിയതായി റിസ‌ർവ് ബാങ്ക് വ്യക്തമാക്കി. 8470 കോടി രൂപയുടെ നോട്ടുകൾ പൊതുജനങ്ങളുടെ പക്കലുണ്ടെന്നും ആർ.ബി.ഐ അറിയിച്ചു. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്.