അഞ്ച് ലക്ഷം ധനസഹായം നൽകും

Sunday 03 March 2024 1:07 AM IST

തൃശൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരമിത്ര പദ്ധതിയിൽ അംഗങ്ങളായവർ മരിക്കുമ്പോൾ നൽകുന്ന അഞ്ചുലക്ഷം രൂപ ധനസഹായം ജില്ലയിൽ രണ്ട് കുടുംബങ്ങൾക്ക് നൽകും. മൂന്നിന് വൈകിട്ട് ഏഴിന് അടാട്ട് മുതുവറ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അടാട്ടെ അക്കരപ്പട്ട്യേക്കൽ ജോസിന്റെ കുടുംബത്തിന് മന്ത്രി കെ.രാധാകൃഷ്ണനും ടൗണിലെ മരിച്ച കമലയുടെ കുടുംബത്തിന് 11ന് രാവിലെ 9.30ന് ശക്തൻ പച്ചക്കറി മാർക്കറ്റിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാറും തുക കൈമാറും. ഒമ്പത് കുടുംബങ്ങൾക്ക് ധനസഹായം നൽകി. പത്രസമ്മേളനത്തിൽ ഭാരവാഹികളായ വിജയ് ഹരി, മിൽട്ടൺ ജെ.തലക്കോട്ടൂർ, തോമസ് ഫ്രാൻസിസ്, ജോയ് പ്ലാശേരി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement