പല സ്പോർട്‌സ് ടർഫുകളിലും ഇംതിയാസ് എത്തും, ലക്ഷ്യം സാധിച്ച് തിരിച്ചു പോകും; ഒടുവിൽ പിടികൂടി

Monday 04 March 2024 11:21 AM IST

കാസർകോട്: മഞ്ചേശ്വരത്ത് 40 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് യുവാവിനെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്‌തത്. മംഗൽപാടി ഉപ്പള സ്വദേശിയാണ് അറസ്റ്റിലായ മുഹമ്മദ് ഇംതിയാസ്.

ജില്ലയിലെ വിവിധ സ്പോർട്സ് ടർഫുകളിൽ ഇയാൾ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്താറുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് എക്സൈസ് അതിർത്തി ജില്ലകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കേസ് എടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് നൗഷാദ് കെ സിവിൽ, എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ, നസറുദ്ദീൻ. എ.കെ, സോനു സെബാസ്റ്റ്യൻ , മുഹമ്മദ് ഇജാസ് എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ പി.എ. എന്നിവർ ഉണ്ടായിരുന്നു.