ഹോമിയോ മെഡിക്കൽ ക്യാമ്പ് 

Monday 04 March 2024 9:18 PM IST

കാഞ്ഞങ്ങാട്: സത്യസായിസേവസമിതിയുടെ സഹകരണത്തോടെ പ്രഡിക്ടീവ് ഹോമിയോപ്പതി കൊച്ചി ചാപ്റ്ററും ചേർന്ന് ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗേൺ സിൻഡ്രോം, ബുദ്ധിമാന്ദ്യം, ജനിതക തകരാറുകൾ, അപസ്മാരം തുടങ്ങിയ പ്രയാസങ്ങൾ നേരിടുന്നവർക്കായി സൗജന്യഹോമിയോ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പുതിയ കോട്ട സായി മന്ദിരത്തിൽ നടന്ന ക്യാമ്പ് മുൻ ജില്ലാസേവന വിഭാഗം കോർഡിനേറ്റർ പ്രൊഫ.കെ.പി.ഭരതൻ ഉദ്ഘാടനം ചെയ്തു. മഹിളാ സർവീസ് കോഡിനേറ്റർ എം.പി.പ്രേമലത അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ.സഞ്ജീവ് ലാസർ ക്യാമ്പ് വിശദീകരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.ബൽരാജ്, ഡോ.ഉഷലാസർ, പി.വി.അരവിന്ദൻ എന്നിവർ സംസാരിച്ചു. കൺവീനർ പി.എം.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എട്ട് ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തി. സൗജന്യമരുന്ന് വിതരണവും നടന്നു. മൂന്നുമാസത്തിലൊരിക്കലാണ് പരിശോധന ക്യാമ്പ് നടക്കുന്നത്.

Advertisement
Advertisement