പുരാവസ്‌തു തട്ടിപ്പ് കേസ്; കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

Tuesday 05 March 2024 12:08 PM IST

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സുധാകരന് പുറമേ മോൻസൺ മാവുങ്കൽ, എബിൻ എബ്രഹാം എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ പത്ത് ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്‌തിരുന്നു.

കേസിൽ തനിക്ക് പങ്കൊന്നും ഇല്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാൽ, ഇത് തള്ളി അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.