ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ ഇന്ന് തുറക്കും

Wednesday 06 March 2024 4:47 AM IST

ന്യൂഡൽഹി: കൊൽക്കത്ത മെട്രോയ്‌ക്കായി ഹൂഗ്ളി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹൂഗ്ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 16.6 കിലോമീറ്റർ ഇടനാഴിയുടെ ഭാഗമാണ് ഈ എൻജിനിയറിംഗ് വിസ്‌മയം.

നദിയുടെ മുകൾപരപ്പിൽ നിന്ന് 40 മീറ്റർ താഴെ

 ട്രെയിൻ 45 സെക്കൻഡിൽ ടണൽ കടക്കും.

വീതി 5.5 മീറ്റർ.

എൻജിനിയറിംഗ് മികവായി ഹൗറ മെട്രോ സ്റ്റേഷൻ:

തുരങ്കത്തിന്റെ നിരപ്പിൽ നിർമ്മിച്ചതിനാൽ ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷൻ. ഭൂനിരപ്പിൽ നിന്ന് 40 മീറ്റർ ആഴം. പത്തു നില കെട്ടിടത്തിന്റെ ഉയരം.

 16.6കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിയിൽ തുരങ്കം അടക്കം 10.8 കിലോമീറ്റർ ഭൂഗർഭ പാത.

 പാതയിലെ ആറ് സ്റ്റേഷനുകളിൽ മൂന്നെണ്ണം ഭൂമിക്കടിയിൽ.

 നിർമ്മാണം: കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ.

നിർമ്മാണം തുടങ്ങിയത് 2017ൽ. 2021ൽ പൂർത്തിയായി.

 2023 ഏപ്രിലിൽ തുരങ്കത്തിലൂടെ ആദ്യ പരീക്ഷണ ഓട്ടം.

 തുരങ്കത്തിൽ മൊബൈൽ സിഗ്‌നലും ഇന്റർനെറ്റും

Advertisement
Advertisement