കുടിവെള്ളക്ഷാമം പരിഹരിക്കണം

Wednesday 06 March 2024 12:12 AM IST

ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്
കെപിസിസി വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ നൂറനാട് ഗ്രാമ പഞ്ചായത്ത് ആഫീസ് പടിക്കൽ നിൽപ് സമരം നടത്തി. ഡിസി സി ജനറൽ സെക്രട്ടറി എം . ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെജി വി.ഗ്രീൻലാൻഡ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി മെമ്പർ അജയൻ നൂറനാട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രെജിൻ എസ്.ഉണ്ണിത്താൻ,മണ്ഡലം പ്രസിഡന്റുമാരായ അനിൽ പാറ്റൂർ,വന്ദന സുരേഷ്,അനിൽ നൂറനാട്,സുഭാഷ് പ്രണവം,അർജുൻ,ജോൺ ജോസഫ്,ജോഷ്വാ മാത്യു,ദേവരാജൻ എന്നിവർ സംസാരിച്ചു

Advertisement
Advertisement