ചാഴികാടന്റെ അവകാശവാദം തമാശ : ലിജിൻ ലാൽ

Saturday 09 March 2024 12:40 AM IST

കോട്ടയം : കേന്ദ്ര വിനോദസഞ്ചാര പദ്ധതിയായ സ്വദേശി ദർശനിൽ കുമരകം ഇടം പിടിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള തോമസ് ചാഴികാടൻ എം.പിയുടെ ശ്രമം തമാശയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ. ലജ്ജാകരമായ അവകാശവാദങ്ങൾ നടത്തുന്ന എം.പിയായി ചാഴികാടൻ
അധപ്പതിച്ചു. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സന്ദർശനം മുതൽ കുമരകത്തിന് ബി.ജെ.പി സർക്കാരുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. കുമരകത്തിന്റെ പരിസ്ഥിതി കായൽ സംരക്ഷകനായ രാജപ്പനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ 4000 കോടിയുടെ പദ്ധതികളുടെ പിതൃത്വം ഇതിനകം എംപി ഏറ്റെടുത്തു. കുമരകത്ത് നടന്ന ജി 20 ഉച്ചകോടിയുടെ ക്രെഡിറ്റും ഇനി അവകാശപ്പെടുമോ എന്ന് മാത്രമാണ് അറിയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

Advertisement
Advertisement