എസ്.ചിദംബരൻ അനുസ്മരണം ഇന്ന്

Saturday 09 March 2024 1:07 AM IST

തുറവൂർ: എസ്.ചിദംബരൻ സ്മാരക ട്രസ്റ്റിന്റെ പുരസ്ക്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും ഇന്ന് രാവിലെ 8.30 ന് പറയകാട് ക്ഷീര വ്യവസായ സഹകരണ സംഘം ഹാളിൽ നടക്കും. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.സലിം അദ്ധ്യക്ഷനാകും. എസ്.ചിദംബരൻ സ്മാരക പുരസ്കാരം മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ഉഷാ അഗസ്റ്റിന് സമർപ്പിക്കും. അസീസ് പായിക്കാട്, കെ.വി.സോളമൻ,നജുമ,ട്രിഫിൻ മാത്യു, കെ.അജിത്ത്കുമാർ, വി.എ.ഷെറീഫ് എന്നിവർ സംസാരിക്കും. ട്രസ്റ്റ് സെക്രട്ടറി കല്പനാദത്ത് എസ്.കണ്ണാട്ട് സ്വാഗതവും ദിലീപ് നീരാഴിത്തറ നന്ദിയും പറയും.

Advertisement
Advertisement