ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെന്റ്

Saturday 09 March 2024 1:12 AM IST

തൃശൂർ: ലഹരിക്കെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി തൃശൂർ പ്രസ്‌ക്ലബ്ബ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 17ന് രാവിലെ എട്ട് മുതൽ അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ നടത്തും. എട്ട് ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. സെലിബ്രിറ്റി മത്സരവുമുണ്ടാകും. ഒന്നാം സമ്മാനം 8,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,000 രൂപയും ട്രോഫിയും സമ്മാനിക്കും. വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലുള്ള ടീമുകൾക്കും ക്ലബ്ബുകൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. മാദ്ധ്യമ സ്ഥാപനങ്ങളിലെ ഏത് വിഭാഗത്തിൽപെട്ട ജീവനക്കാരെയും ഉൾപ്പെടുത്തി ടീമായി മത്സരിക്കാം. 1,500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കായിരിക്കും മത്സരിക്കാൻ അവസരം ലഭിക്കുക. വിവരങ്ങൾക്ക് : സതീഷ്.ബി 9946108215. സി.എസ്.ദീപു 9995444604.

Advertisement
Advertisement