ക്ലാസിൽ ഹിജാബ് ധരിച്ച് പെൺകുട്ടി എത്തി,​ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,​ കർണാടകയിൽ വീണ്ടും ഹിജാബ് വിവാദം

Saturday 09 March 2024 10:20 PM IST

ബം​​​ഗ​ളൂ​രു​:​ ​ക​ർ​ണാ​ട​ക​യി​ൽ​ ​വീ​ണ്ടും​ ​ഹി​ജാ​ബ് ​വി​വാ​ദം.​ ​ഹാ​സ​ൻ​ ​ജി​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജി​ലാ​ണ് ​ഹി​ജാ​ബ് ​വി​വാ​ദം​ ​വീ​ണ്ടും​ ​ഉ​യ​ർ​ന്ന​ത്.​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​ഹി​ജാ​ബ് ​ധ​രി​ച്ച് ​വി​ദ്യാ​ർ​ത്ഥിനി ​ ​എ​ത്തി​യ​തി​ന് ​പി​ന്നാ​ലെ,​ ​ചി​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കാ​വി​ ​ഷാ​ൾ​ ​ധ​രി​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.​ ​മാ​ർ​ച്ച് ​ആ​റി​ന് ​വി​ദ്യാ​ ​സൗ​ധ​ ​കോ​ളേ​ജി​ലാ​ണ് ​സം​ഭ​വം​ .​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​ ​വീ​ഡി​യോ​ ​വൈ​റ​ലാ​യി.​ ​എ​ന്നാ​ൽ,​ ​വി​വാ​ദം​ ​ത​ള്ളി​ ​പ്രി​ൻ​സി​പ്പ​ൽ​ ​രം​​​ഗ​ത്തെ​ത്തി.​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​ചെ​വി​യി​ൽ​ ​അ​ണു​ബാ​ധ​യു​ണ്ടാ​യി​രു​ന്നെ​ന്നും​ ​അ​തി​നാ​ൽ​ ​ത​ല​ ​മ​റ​യ്ക്കേ​ണ്ടി​ ​വ​ന്നെ​ന്നും​ ​പ്രി​ൻ​സി​പ്പ​ൽ​ ​പ​റ​ഞ്ഞു.

ക്ലാ​സ് ​മു​റി​യി​ൽ​ ​ഹി​ജാ​ബ് ​ധ​രി​ക്കു​ന്ന​ത് ​മു​ൻ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​നി​രോ​ധി​ച്ചി​രു​ന്നു.​ ​സം​സ്ഥാ​ന​ത്ത് ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​തോ​ടെ​ ​നി​രോ​ധ​നം​ ​നീ​ക്കു​മെ​ന്ന് ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഡി​സം​ബ​ർ​ 22​ ​ന് ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​ ​ഹി​ജാ​ബ് ​നി​രോ​ധ​നം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​എ​ന്നാ​ൽ,​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഇ​തു​വ​രെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ത്ത​ര​വു​ക​ളൊ​ന്നും​ ​വ​ന്നി​ട്ടി​ല്ല.