ചാലക്കുടിയിൽ ബെന്നി ബഹന്നാന്റെ റോഡ്‌ ഷോ

Sunday 10 March 2024 1:00 AM IST

ചാലക്കുടി: മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ നഗരത്തിൽ റോഡ്‌ ഷോ നടത്തി. നിരവധി പ്രവർത്തകർ പങ്കെടുത്തു. താളമേളങ്ങളുടെ അമ്പടിയോടെ സ്ഥാനാർത്ഥിയുടെ ചിത്രം അടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ അണിനിരന്നത്. സൗത്ത് ജംഗ്ഷനിലെ കോൺഗ്രസ് ഹൗസിൽ നിന്നും ആരംഭിച്ച റോഡ്‌ ഷോ, മാർക്കറ്റ്‌ റോഡ്, ട്രങ്ക്‌ റോഡ് ജംഗ്ഷൻ, ആനമല ജംഗ്ഷൻ എന്നിവ കൂടി സഞ്ചരിച്ച പ്രകടനം സൗത്ത് ജംഗ്ഷനിലെത്തി സമാപിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവിസ്, നഗരസഭാ ചെയർമാൻ എബി ജോർജ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement