പ്രേമലു 100 കോടി ക്ളബിൽ, തമിഴ് പതിപ്പ് അടുത്ത ആഴ്ച
തമിഴ് പതിപ്പ് അടുത്ത ആഴ്ച
ആഗോളതലത്തിൽ 100 കോടി ക്ളബിൽ പ്രേമലു ഇടം നേടി.മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് സമ്മാനമാണ് പ്രേമലു.
കേരള ബോക്സോഫീസിൽനിന്ന് മാത്രം 50 കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തു. പുലിമുരുകൻ, ബാഹുബലി 2, ലൂസിഫർ, കെ.ജി.എഫ് 2, 2018, ജയിലർ, ആർഡി എക്സ്, ലിയോ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് കേരളത്തിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ കളക്ട് ചെയ്തിട്ടുള്ളത്.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ളിനും മമിത ബൈജുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേമലുവിലൂടെ നസ്ളിനും മമിതയും ഭാഗ്യ യുവജോടികളായി മാറുകയും ചെയ്തു. ജി.വി. പ്രകാശ് കുമാറിന്റെ നായികയായി റിബൽ സിനിമയിലൂടെ മമിത തമിഴ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. റിബൽ റിലീസിന് ഒരുങ്ങുകയാണ് .ഗിരീഷ് എ.ഡി സംവിധാനം ചെയ്ത എെ ആം കാതലൻ ആണ് നസ്ളിൻ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
മലയാളത്തിലും തെലുങ്കിലും ചരിത്ര വിജയം നേടുന്ന പ്രേമലുവിന്രെ തമിഴ് പതിപ്പ് അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്തും,.