കാണികൾ വിധിച്ചു, സൂപ്പർ!

Sunday 10 March 2024 9:26 PM IST

നൃത്തച്ചുവടുകളുമായി ജില്ലാ ജഡ്ജ്

പൊൻകുന്നം: കാണികൾ ഒരുനിമിഷം അമ്പരന്നു. എസ്.എൻ.ഡി.പി.യോഗം പൊൻകുന്നം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ നൃത്തവേദിയെ അത്രത്തോളം സമ്പന്നമാക്കുകയായിരുന്നു ജില്ലാ ജഡ്ജ് (സ്‌പെഷ്യൽ ജഡ്ജ് പോക്‌സോ) റോഷൻതോമസ് നിധീരിയും മുപ്പതോളം കലാപ്രതിഭകളും. കൃത്യതയാർന്ന ചുവടുകളുമായി റോഷൻതോമസ് നിധീരി ചുവടുവെച്ചപ്പോൾ നിറുത്താതെയുള്ള കൈയടി. ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചായിരുന്നു റോഷൻതോമസ് നിധീരിയുടെ ഭരതനാട്യം അരങ്ങേറിയത്. മൂന്നാം വർഷമാണ് റോഷൻതോമസ് പൊൻകുന്നം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നൃത്തമാടുന്നത്. പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിൽ നൃത്താദ്ധ്യാപിക രുഗ്മിണി ലാലിന്റെ ശിക്ഷണത്തിലാണ് പഠനം. 2022ലായിരുന്നു അരങ്ങേറ്റം.അന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരുന്നു.കുറവിലങ്ങാട് നിധീരിക്കൽ ജോണിജോസ് നിധീരിയാണ് ഭർത്താവ്.ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും കലയോടുള്ള അഭിനിവേശമാണ് റോഷനെ അരങ്ങിലെത്തിക്കുന്നത്. എല്ലാ പിന്തുണയുമായി ഭർത്താവ് ജോണി ജോസ് ഒപ്പമുണ്ട്.ജോസഫ്‌ജോൺ നിധീരി, തോമസ്‌ ജോൺ നിധീരി എന്നിവരാണ് മക്കൾ.

Advertisement
Advertisement