പരാതി അന്വേ​ഷി​ക്കാ​നെ​ത്തിയ പൊലീസ് ഉദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സംഭ​വം ; മൂന്ന് പ്രതി​കൾ പിടി​യിൽ

Wednesday 13 March 2024 1:24 AM IST

കൊല്ലം: പരാതി അന്വേ​ഷി​ക്കാ​നെ​ത്തിയ പൊലീസ് ഉദ്യോ​ഗ​സ്ഥരെ ആക്ര​മിച്ച പ്രതി​കൾ പിടി​യിൽ. കൊല്ലം മുള​വന അനു വില്ല​യിൽ അനൂ​പ്(29), കൊല്ലം പട​പ്പ​ക്കര മരി​യാ​ല​യ​ത്തിൽ നിജു(29), കൊല്ലം പട​പ്പ​ക്കര അനീഷ് ഭവ​നിൽ അനീഷ്(30) എന്നി​വ​രാണ് ചവറ തെക്കും​ഭാ​ഗം പൊലീ​സിന്റെ പിടി​യി​ലാ​യ​ത്.

ഇവർ അരി​ന​ല്ലൂർ മണ്ണാ​രേ​ഴത്ത് തെക്ക​തിൽ സജീവ് ആന്റണിയുടെ വീട്ടിൽ അതി​ക്ര​മിച്ച് കയ​റി​യ​തിനെ തുടർന്ന് സജീവ് ആന്റണി ചവറ തെക്കും​ഭാ​ഗം പൊ​ലീസിൽ പരാ​തി​ നൽ​കി​യി​രു​ന്നു.

തുടർന്ന് അന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളുടെ വീട്ടിൽ എത്തി​യ പൊലീസ് ഉദ്യോ​ഗ​സ്ഥരെ പ്രതി​കൾ അ​സഭ്യം പറഞ്ഞ് ആക്ര​മി​ക്കു​ക​യാ​യി​രു​ന്നു.തെ​ക്കു​ഭാ​ഗം എസ്.ഐ പ്രസ​ന്നൻ, സി.​പി.ഒ അഫ്‌സൽ എന്നി​വ​രെ​യാ​ണ് ആക്ര​മി​ച്ച​ത്. എസ്.ഐ പ്രസ​ന്നനെ താക്കോൽ ഉപ​യോ​ഗിച്ച് മുഖത്ത് ഇടി​ക്കുകയും ചവി​ട്ടു​കയും മർദ്ദി​ക്കു​കയും ചെയ്ത പ്രതി​കൾ ഇത് തട​യാൻ ശ്രമിച്ച സി.​പി.ഒ അഫ്‌സ​ലി​നെയും മർ​ദ്ദി​ച്ചു.

പൊലീസ് ഉദ്യോ​ഗ​സ്ഥ​രുടെ കൃത്യ​നിർവ​ഹ​ണ​ത്തിന് തടസം സൃഷ്​ടി​ക്കു​കയും അവരെ അക്ര​മിച്ച് പരി​ക്കേൽ​പ്പി​ക്കു​കയും ചെയ്ത പ്രതി​കൾക്കെ​തിരെ കേസ് രജി​സ്റ്റർ ചെ​യ്തു. തു​ടർ​ന്ന് കൂ​ടു​തൽ പൊ​ലീ​സെത്തി പ്രതി​കളെ പിടി​കൂടുക​യാ​യി​രു​ന്നു. തെക്കും​ഭാ​ഗം പൊലീസ് ഇൻസ്‌പെ​ക്ടർ പ്രസാ​ദിന്റെ നേതൃ​ത്വ​ത്തിൽ എസ്.ഐ സജി​കു​മാർ, സി.​പി.ഒ രഞ്ജിത്ത് എന്നി​വരട​ങ്ങിയസംഘ​മാണ് പ്രതി​കളെ പിടി​കൂ​ടി​യ​ത്.

Advertisement
Advertisement