ലോട്ടറികട കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ

Thursday 14 March 2024 1:44 AM IST

കടുത്തുരുത്തി : ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ച ളാലം പന്ത്രണ്ടാംമൈൽ കടയം ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ ബാബു (57) പിടിയിൽ. കുറുപ്പന്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി കടയിൽ നിന്ന് 4000 രൂപ മോഷ്ടിച്ചത്. കടുത്തുരുത്തി സ്റ്റേഷനിലെ എസ്.ഐ മാരായ ബഷീർ, നാസർ കെ, ഹരികുമാർ കെ.ബി, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഒ സാലി എച്ച് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, കോതമംഗലം സ്റ്റേഷനുകളിൽ മോഷണ കേസുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement