പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റ് അടച്ചുപൂട്ടി

Wednesday 13 March 2024 10:13 PM IST

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആറാം വാർഡ് കോതോട്ട് മുളവിനടുക്കത്ത് പാരിസ്ഥിതിക പ്രശ്നം മുൻനിർത്തി പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായി നിർത്താൻ തീരുമാനം.ഇവിടെയുള്ള മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യിക്കുമെന്നും കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൈമാറിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു പഞ്ചായത്തിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കമ്പനിയിൽ കൊണ്ടുവരില്ലെന്നും പ്രസിഡന്റ് പറഞ്ഞു.ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് പ്രകാശൻ , മടിക്കൈ ആറാംവാർഡ് മെമ്പർ ഖാദർ,സി പി.എം നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ, മടിക്കൈ ലോക്കൽ സെക്രട്ടറി എ.വി.ബാലൃഷ്ണൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി എം.വി.നാരായണൻ, പ്രസിഡന്റ് ജയേഷ്, സുരേന്ദ്രൻ,എം.വി.കൃഷ്ണൻ സുനിൽ മൊളവിനടുക്കം, അംബികാ, ശ്യാമള ശശീന്ദ്രൻ ,ജയദേവൻ എന്നിവർ സംസാരിച്ചു .

Advertisement
Advertisement