കെ.പി.സി.സി ഭാരവാഹികൾക്ക് ഏകോപന ചുമതല
Thursday 14 March 2024 1:58 AM IST
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകിയതായി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. നിയമസഭാ മണ്ഡലങ്ങളിൽ കെ.പി.സി.സി സെക്രട്ടറിമാരെയും സീനിയർ നേതാക്കളെയും ചുമതലപ്പെടുത്തി.
തിരുവനന്തപുരം- മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ- ജി. സുബോധൻ, കൊല്ലം- എം.എം. നസീർ, മാവേലിക്കര- ജോസി സെബാസ്റ്റിയൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ- എം.ജെ. ജോബ്, കോട്ടയം- പി.എ. സലീം, ഇടുക്കി-എസ്. അശോകൻ, എറണാകുളം- അബ്ദുൾ മുത്തലിബ്, ചാലക്കുടി- ദീപ്തി മേരി വർഗീസ്, തൃശൂർ- ടി.എൻ. പ്രതാപൻ, ആലത്തൂർ- വി.ടി. ബൽറാം, പാലക്കാട്- സി. ചന്ദ്രൻ, പൊന്നാനി- ആര്യാടൻ ഷൗക്കത്ത്, മലപ്പുറം- ആലിപ്പറ്റ ജമീല, വയനാട്- ടി. സിദ്ദിഖ്, കോഴിക്കോട്- പി.എം. നിയാസ്, വടകര- വി.പി. സജീന്ദ്രൻ, കണ്ണൂർ- കെ. ജയന്ത്, കാസർകോട് - സോണി സെബാസ്റ്റിയൻ.